Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ കാതൽ ദി കോർ ഒടിടിയിലേക്ക്, എവിടെ കാണാനാവും?

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2023 (11:49 IST)
അടുത്തിടെയായി പ്രകടനങ്ങള്‍ കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന തിരിക്കിലാണ് മലയാളികളുടെ മെഗാസ്റ്റാറായ മമ്മൂട്ടി. തുടര്‍ച്ചയായി മികച്ച സിനിമകള്‍ സമ്മാനിച്ചുകൊണ്ട് മമ്മൂട്ടി കമ്പനിയെന്ന നിര്‍മാണകമ്പനിയും മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമാണ് അറിയിക്കുന്നത്. അവസാനമായി മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ തിയേറ്ററുകളിലെത്തിയ കാതല്‍ എന്ന സിനിമയും മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിയത്.
 
പ്രമേയം കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ഏറെ ചര്‍ച്ചയായ മമ്മൂട്ടി ചിത്രമായ കാതല്‍ ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ മാസത്തില്‍ ക്രിസ്മസ് സമയത്തോട് അനുബന്ധിച്ച് ഡിസംബര്‍ 23, 24 തീയ്യതികളില്‍ ഒന്നിലാകും സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുക എന്നതാണ് ലഭിക്കുന്ന വിവരം. പൊതുവെ സിനിമകള്‍ തിയേറ്റര്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം ഒടിടിയിലെത്താറുണ്ട്.
 
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയാണ് കാതലിന്റെ സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത് എന്നാണ് വിവരം. എന്നാല്‍ ആമസോണ്‍ പ്രൈം, ഡിസ്‌നി ഹോട്ട്സ്റ്റാര്‍ എന്നീ ഒടിടികളുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments