സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മമ്മൂട്ടി കമ്പനി നന്ദി അറിയിച്ചു. തങ്ങളുടെ പുതിയ സിനിമയായ നന്‍പകല്‍ നേരത്ത് മയക്കം സംവിധാനം ചെയ്തതിനാണ് മമ്മൂട്ടി കമ്പനി ലിജോയ്ക്ക് നന്ദി അറിയിച്ചത്. മമ്മൂട്ടി കമ്പനി നന്ദി അറിയിച്ചുകൊണ്ട് തനിക്ക് നല്‍കിയ കുറിപ്പ് ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കി.
ആ സിനിമയുടെ ഭാഗമായതിന് നന്ദിയെന്നാണ് കുറിപ്പില്‍ പറയുന്നത്. ലിജോ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെ സാധ്യമാകില്ലായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു.