Coolie: 'സിനിമയിൽ മഹത്തായ 50 വർഷങ്ങൾ'; രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും

ദളപതിയിൽ വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു.

നിഹാരിക കെ.എസ്
വ്യാഴം, 14 ഓഗസ്റ്റ് 2025 (08:58 IST)
സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും. ‘ദളപതി’ സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ദളപതിയിൽ വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു. 
 
‘‘സിനിമയിൽ മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയ രജനികാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് യഥാർഥത്തിൽ ഒരു ബഹുമതിയായിരുന്നു. ‘കൂലി’ എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചു കൊണ്ടും ശോഭിച്ചു കൊണ്ടും ഇരിക്കുക.’’–മമ്മൂട്ടിയുടെ വാക്കുകൾ.
 
നമ്മുടെ സൂപ്പർ സ്റ്റാറിന് ആശംസകൾ നേരുന്നു എന്നാണ് കമൽ ഹാസൻ സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്. കൂലിയും ഒട്ടനവധി ഐക്കണിക് നിമിഷങ്ങളുമാണ് ഇനി വരാൻ പോകുന്നത് എന്നാണ് മോഹൻലാൽ കുറിച്ചത്.
 
"അരനൂറ്റാണ്ടിന്റെ തിളക്കത്തിൽ എന്റെ പ്രിയ സുഹൃത്ത് രജനികാന്ത്. രജനികാന്ത് സിനിമയിൽ എത്തിയിട്ട് 50 വർഷം പിന്നിടുന്ന ഈ അവസരത്തിൽ നമ്മുടെ സൂപ്പർ സ്റ്റാറിന് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഞാൻ ആശംസകൾ നേരുന്നു. ഈ സുവർണ ജൂബിലി ആഘോഷിക്കാൻ അനുയോജ്യമായ 'കൂലി' എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വിജയത്തിനും ആശംസകൾ". - കമൽ ഹാസൻ കുറിച്ചു.
 
"അമ്പത് വർഷം ഓൺ സ്ക്രീനിൽ പകരംവയക്കാനാകാത്ത സമർപ്പണം, മാജിക്! ഈ മഹത്തായ നാഴികകല്ല് പിന്നിട്ട രജനികാന്ത് സാറിന് അഭിനന്ദനങ്ങൾ. കൂലിയുടെയും ഒട്ടനവധി ഐക്കണിക് നിമിഷങ്ങളുമാണ് ഇനി വരാൻ പോകുന്നത്".- എന്നാണ് മോഹൻലാൽ കുറിച്ചത്. 
 
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഇന്ന് റിലീസ് ആയിരിക്കുകയാണ്. ദേവ എന്ന കഥാപാത്രമായാണ് കൂലിയിൽ രജനികാന്ത് എത്തുന്നത്. സൈമൺ എന്ന വില്ലനായി നാ​ഗാർജുനയും ചിത്രത്തിലെത്തുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments