Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: 'മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ട': സഞ്ജുവിനോട് അശ്വിൻ

മുൻ ഇന്ത്യൻ താരം ആർ അശ്വിനാണ് തന്റെ ചാറ്റ് ഷോയിൽ ഈ ചോ​ദ്യം സഞ്ജുവിനോട് ചോദിച്ചത്.

Sanju Samson

നിഹാരിക കെ.എസ്

, ചൊവ്വ, 12 ഓഗസ്റ്റ് 2025 (09:08 IST)
ജീവിതം സിനിമയാക്കുകയാണെങ്കിൽ ഏത് താരമാണ് നിങ്ങളെ അവതരിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മുൻ ഇന്ത്യൻ താരം ആർ അശ്വിനാണ് തന്റെ ചാറ്റ് ഷോയിൽ ഈ ചോ​ദ്യം സഞ്ജുവിനോട് ചോദിച്ചത്. വിഴിഞ്ഞത്തിൽ നിന്നുമുള്ള സഞ്ജുവിന്റെ കഥ സിനിമയാക്കുകയാണെങ്കിൽ ആരാണ് നിങ്ങളെ അവതരിപ്പിക്കേണ്ടത്? എന്നായിരുന്നു അശ്വിന്റെ ചോദ്യം.  
 
സഞ്ജുവിന്റെ മറുപടിക്ക് മുൻപായി തനിക്ക് ഒരഭ്യർഥനയുണ്ടെന്ന് അശ്വിൻ പറയുന്നു. താൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ ബോളിങ് കണ്ടിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുക്കരുത്, അശ്വിൻ പറഞ്ഞു. ഇതിന് മറുപടിയായി ഞാൻ ബോളിങ് ചെയ്യാറില്ലെന്നും അദ്ദേഹത്തിന് ചെയ്യാമെന്നും സഞ്ജു പറഞ്ഞു.
 
തന്നെ അവതരിപ്പിക്കാൻ ഇപ്പോഴത്തെ ആരും മനസിലേക്ക് വരുന്നില്ലെന്ന് സഞ്ജു പറയുന്നു. അതിനാൽ പുതുമുഖങ്ങൾ ആരെങ്കിലും ആയിരിക്കണമെന്നും താരം പറഞ്ഞു. സംഗീതം സുഷിൻ ശ്യാം ചെയ്യണം. അദ്ദേഹം സൂപ്പറായി ചെയ്യും. ആവശത്തിലൊക്കെ സൂപ്പറായിട്ടാണ് ചെയ്തിട്ടുള്ളതെന്നും സഞ്ജു കൂട്ടിച്ചേർത്തു. തന്റെ പ്രിയപ്പെട്ട മലയാള നടന്മാർ ബേസിൽ ജോസഫും ടൊവിനോ തോമസുമാണെന്നും സഞ്ജു പറയുന്നുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും സഞ്ജു പറഞ്ഞു. സുഹൃത്തെന്ന നിലയിൽ അവരുടെ അധ്വാനം താൻ അടുത്തു നിന്ന് കണ്ടിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധ്രുവ് വിക്രമും രുക്മിണി വസന്തും ഒന്നിക്കുന്നു, തഗ് ലൈഫിന്റെ പരാജയത്തിന് ശേഷം റൊമാന്റിക് സിനിമയുമായി മണിരത്‌നം