സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി
സംഭവത്തിന് പിന്നാലെ മക്കള്‍ നീതിമയ്യം ഭാരവാഹികള്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി മുഴക്കിയ സീരിയല്‍ നടനെതിരെ പരാതി. സീരിയല്‍ നടന്‍ രവിചന്ദ്രനാണ് വധ ഭീഷണി നടത്തിയത്. സംഭവത്തിന് പിന്നാലെ മക്കള്‍ നീതിമയ്യം ഭാരവാഹികള്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
സ്വച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകര്‍ക്കാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രമേ കഴിയൂ എന്ന് കമല്‍ഹാസന്‍ പറഞ്ഞു. വിദ്യ അല്ലാതെ മറ്റൊരായുധവും കയ്യിലെടുക്കരുതെന്നും ചടങ്ങില്‍ കമല്‍ഹാസന്‍ യുവാക്കളോട് പറഞ്ഞു. ഇത് സനാതന ധര്‍മ്മത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് രവിചന്ദ്രന്‍ പറഞ്ഞു.
ഇതിനു പിന്നാലെ കമല്‍ഹാസന്‍ സിനിമകള്‍ തിയേറ്ററിലോ ഓടിടിയിലോ കാണുന്നത് നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു.