4 ദിവസം; 400 സ്‌പെഷ്യൽ ഷോ; തിയേറ്ററിൽ ബോസിന്റെ ആധിപത്യം

ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.

റെയ്‌നാ തോമസ്

ചൊവ്വ, 28 ജനുവരി 2020 (08:36 IST)
ഈ വർഷത്തെ ആദ്യ സിനിമയില്‍ തന്നെ നേട്ടവുമായി കുതിക്കുകയാണ് മമ്മൂട്ടി. അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. ഇപ്പോഴിതാ മറ്റൊരു പ്രത്യേകതയും ചിത്രം നേടിയിരിക്കുകയാണ്. നാലു ദിവസത്തിനുള്ളില്‍ 400 അധിക ഷോകളാണ് ഷൈലോക്കിന് ഉണ്ടായത്. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
 
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വായടയ്ക്കൂ, അബദ്ധം പറയരുത്, ആദ്യം മമ്മൂട്ടിയോട് എതിർത്ത് പറഞ്ഞു, അനുഭവം പങ്കുവച്ച് റഹ്‌മാൻ !