സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നു. ഈ സിനിമയിലെ ഗെറ്റപ്പിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ എന്നിവയാണ് പുതിയ ലുക്കിലെ ശ്രദ്ധാകേന്ദ്രം. സിബിഐ 5 - ദ ബ്രെയ്ന്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടി ഇപ്പോള്‍ ദുബായിയിലാണ് ഉള്ളത്. ബുര്‍ജ് ഖലീഫയില്‍ സിബിഐ 5 ന്റെ പ്രൊമോ വീഡിയോ പ്രദര്‍ശിപ്പിക്കും. ഇതിനുവേണ്ടിയാണ് മമ്മൂട്ടി ദുബായിയില്‍ എത്തിയിരിക്കുന്നത്.