Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പുതിയ സിനിമ, ബിഗ് ബജറ്റില്‍ ചിത്രം ഒരുക്കാന്‍ സംവിധായകന്‍ രഞ്ജന്‍ പ്രമോദ്

Mammootty gangster 2 movie Mammootty new movie Aashiq Abu Aashiq Abbu upcoming movies movie news film news Malayalam cinema

കെ ആര്‍ അനൂപ്

, ബുധന്‍, 4 ഒക്‌ടോബര്‍ 2023 (15:11 IST)
കണ്ണൂര്‍ സ്‌ക്വാഡ് വന്‍ വിജയമായതിന് പിന്നാലെ മുടി മമ്മൂട്ടി ആരാധകരും ആവേശത്തിലാണ്. മെഗാസ്റ്റാറിന്റെ വരാനിരിക്കുന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകന്‍ എന്നാണ് കേള്‍ക്കുന്നത്. സിബിഐ ആറാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു.മിഥുന്‍ മാനുവല്‍ തോമസ് ആണ് ഇതിന് പിന്നില്‍ എന്നാണ് വിവരം. അടുത്തവര്‍ഷം ആയിരിക്കും ഇതിന്റെ ചിത്രീകരണം തുടങ്ങുക. ഇതിനിടെ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
 
മനസ്സിനക്കരെ, മീശ മാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍, തുടങ്ങിയ മലയാളികള്‍ ഇന്നും കാണാന്‍ കൊതിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജന്‍ പ്രമോദ്.ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍, രക്ഷാധികാരി ബൈജു ഒപ്പ്, ഓ ബേബി തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കിയ വലിയൊരു സിനിമ തന്നെയാണ് പ്ലാന്‍ ചെയ്യുന്നത്. തീര്‍ന്നില്ല അമല്‍ നീരദ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രവും അടുത്തവര്‍ഷം ആരംഭിക്കും. 
 
ബസൂക,ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഠാനെ പിന്നിലാക്കി ജവാന്‍,ആ മാജിക് സംഖ്യയില്‍ എത്തി ഷാരൂഖ് ചിത്രം