Mammootty: 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്'; ശല്യം ചെയ്യുന്ന പയ്യനോടു മമ്മൂട്ടി (വീഡിയോ)

പരിപാടിക്കിടെ സദസില്‍ നിന്ന് ഒരു യുവാവ് പലപ്പോഴും കൂവിവിളിക്കുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു

രേണുക വേണു
ഞായര്‍, 23 നവം‌ബര്‍ 2025 (08:10 IST)
Mammootty

Mammootty: കൈരളി ടിവിയുടെ 25-ാം വാര്‍ഷികം നവംബര്‍ എട്ടിന് അബുദാബിയില്‍ വെച്ച് നടന്നിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയുടെ സാന്നിധ്യം പരിപാടികള്‍ കൂടുതല്‍ വര്‍ണാഭമാക്കി. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ജയറാം, കലാഭവന്‍ ഷാജോണ്‍, ജോജു ജോര്‍ജ്, നിഖില വിമല്‍ തുടങ്ങി വന്‍ താരനിരയാണ് പരിപാടിയില്‍ പങ്കെടുത്തത്. 
 
പരിപാടിക്കിടെ സദസില്‍ നിന്ന് ഒരു യുവാവ് പലപ്പോഴും കൂവിവിളിക്കുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി വേദിയില്‍ നില്‍ക്കുമ്പോഴും ഇത്തരത്തിലൊരു സംഭവമുണ്ടായി. ഇതിനെ മമ്മൂട്ടി ഡീല്‍ ചെയ്ത രീതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ashiq Chirackel (@madpilot__)

രമേഷ് പിഷാരടിയും മമ്മൂട്ടിയും സംസാരിക്കുമ്പോഴാണ് സംഭവം. 'മോനെ നീ ഒരുത്തന്‍ ആണല്ലോ ടാ' എന്ന് സദസിലേക്ക് നോക്കി രമേഷ് പിഷാരടി പറയുന്നതു കേള്‍ക്കാം. അതിനുശേഷം മമ്മൂട്ടിയും ഇതില്‍ ഇടപെടുന്നുണ്ട്. 'മോനെ നിന്നെ മനസിലായിട്ടുണ്ട് നമുക്ക്. അതുകൊണ്ട് അധികം ഓളിയിടേണ്ട' എന്നാണ് മമ്മൂട്ടി പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments