Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരസ്‌കാരം നഷ്ടപ്പെട്ടു, ആശ്വാസ വാക്കുകളുമായി മമ്മൂട്ടിയുടെ ആരാധകര്‍

Mammootty

കെ ആര്‍ അനൂപ്

, വെള്ളി, 16 ഓഗസ്റ്റ് 2024 (19:33 IST)
ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ സിനിമ പ്രേമികളുടെ മുഖത്ത് ഒരു നിരാശയുണ്ടായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പുരസ്‌കാരം നഷ്ടപ്പെട്ടതാണ് കാരണം. അവസാനം വരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ മമ്മൂട്ടി ഒടുവില്‍ പിന്‍തള്ളപ്പെട്ടു.
 
 2022-ല്‍ പുറത്തിറങ്ങിയ സിനിമകള്‍ പരിഗണിച്ചായിരുന്നു ദേശീയ പുരസ്‌കാരം നിര്‍ണയിച്ചത്.നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകള്‍ക്കായാണ് മമ്മൂട്ടിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.കാന്ധാര സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റിഷഭ് ഷെട്ടി പുരസ്‌കാരത്തിന് അര്‍ഹനായി.
അതിനുശേഷം പുരസ്‌കാരം ലഭിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് മമ്മൂട്ടിയെത്തി.'ദേശീയ - സംസ്ഥാന പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' -എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 
അതേസമയം താരത്തിന്റെ ആശംസ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞു. നിരവധി ലൈക്കുകളും ഷെയറുകളും ഇതിന് ലഭിച്ചു. കൂടുതലും ആശ്വാസ വാക്കുകളാണ് കമന്റുകളില്‍ നിറയുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടല്‍ ജോലിയും കുടിവെള്ള വിതരണവുംവരെ, സിനിമയിലെത്തും മുമ്പുള്ള ഋഷഭ് ഷെട്ടിയുടെ ജീവിതം