Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടാളന്‍ പൊറിഞ്ചു മമ്മൂട്ടിയാണെന്ന് വാര്‍ത്ത; പിന്നീട് പൊറിഞ്ചു മറിയം ജോസ് പിറന്നു, സിനിമയ്ക്ക് പിന്നാലെ വിവാദം

കാട്ടാളന്‍ പൊറിഞ്ചു മമ്മൂട്ടിയാണെന്ന് വാര്‍ത്ത; പിന്നീട് പൊറിഞ്ചു മറിയം ജോസ് പിറന്നു, സിനിമയ്ക്ക് പിന്നാലെ വിവാദം
, തിങ്കള്‍, 23 ഓഗസ്റ്റ് 2021 (08:11 IST)
സംവിധായകന്‍ ജോഷിയുടെ ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമയാണ് കൃത്യം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലെത്തിയ പൊറിഞ്ചു മറിയം ജോസ്. പ്രധാന കഥാപാത്രമായ കാട്ടാളന്‍ പൊറിഞ്ചുവിനെ സിനിമയില്‍ അവിസ്മരണീയമാക്കിയത് ജോജുവാണ്. ചെമ്പന്‍ വിനോദും നൈല ഉഷയും വിജയരാഘവനും മറ്റ് പ്രദാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ആയതിനൊപ്പം വലിയ വിവാദങ്ങളിലും അകപ്പെട്ടു. 
 
തന്റെ നോവല്‍ കോപ്പിയടിച്ചാണ് ജോഷി പൊറിഞ്ചു മറിയം ജോസ് സംവിധാനം ചെയ്തതെന്ന ഗുരുതര ആരോപണം എഴുത്തുകാരി ലിസി ജോയ് ഉന്നയിച്ചതാണ് വിവാദങ്ങളുടെ തുടക്കം. വിലാപ്പുറങ്ങള്‍ എന്ന തന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമയെന്ന് ലിസി കോടതിയിലും വാദിച്ചു. എന്നാല്‍, ആരോപണങ്ങളെയെല്ലാം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിഷേധിക്കുകയായിരുന്നു. തിരക്കഥ ഒത്തുനോക്കി ആരോപണം കോടതി തന്നെ തള്ളക്കളഞ്ഞതാണെന്ന് സിനിമയുടെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.
 
കാട്ടാളന്‍ പൊറിഞ്ചു എന്ന പേരില്‍ സിനിമ ചെയ്യാന്‍ താന്‍ തീരുമാനിച്ചിരുന്നു എന്നാണ് ലിസി പറഞ്ഞിരുന്നത്. പല രീതിയില്‍ കഥാന്ത്യങ്ങള്‍ മാറ്റിയെഴുതിയും ചര്‍ച്ചയുമായി ഒരു വര്‍ഷത്തോളമെടുത്ത് തിരക്കഥ ഏതാണ്ട് പൂര്‍ത്തിയാവുകയും സിനിമ'കാട്ടാളന്‍ പൊറിഞ്ചു' എന്ന പേരില്‍ ഫിലിം ചേബറില്‍ 2018 ജനുവരിയില്‍ ഡാനി പ്രൊഡക്ഷന്‍ രജിസ്റ്റര്‍ ചെയ്യുകയും, കാട്ടാളന്‍ പൊറിഞ്ചുവായി മമ്മുട്ടി എന്ന അനൗണ്‍സ്‌മെന്റ് വെള്ളിനക്ഷത്രത്തിലും സോഷ്യല്‍ മീഡിയയിലും വന്നതുമാണെന്ന് ലിസി തെളിവുകള്‍ സഹിതം പങ്കുവച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ മഹേഷ് നാരായണന് വേണ്ടി കഥ എഴുതുകയാണ്: കമൽഹാസൻ