Select Your Language

Notifications

webdunia
webdunia
webdunia
webdunia

4 ദിവസം, 60 കോടി; മാമാങ്ക മഹോത്സവത്തിന് റെക്കോർഡ് !

4 ദിവസം, 60 കോടി; മാമാങ്ക മഹോത്സവത്തിന് റെക്കോർഡ് !

ഗോൾഡ ഡിസൂസ

, തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (14:36 IST)
മലയാള സിനിമയുടെ വാണിജ്യം കുതിച്ചുയരുകയാണ്. വിമർശനങ്ങൾക്കും ഡീഗ്രേഡിംഗിനുമിടയിൽ ബോക്സോഫീസിൽ വമ്പൻ കുതിപ്പ് നടത്തി മമ്മൂട്ടിയുടെ മാമാങ്കം. അമ്പതുകോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ചിത്രം 4 ദിവസം കൊണ്ട് നേടിയത് 60 കോടി. നിർമാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം 60 കോടി നേടിയത് വെളിപ്പെടുത്തിയത്. 
 
ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍ അനുസരിച്ച് മൂന്നുദിവസങ്ങള്‍ കൊണ്ട് മാമാങ്കം മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നായിരുന്നു. എന്നാൽ, 4ആം ദിവസം കഴിഞ്ഞപ്പോൾ ചിത്രം സ്വന്തമാക്കിയത് 60 കോടിയാണെന്നാണ് കണക്കുകൾ. വ്യക്തമായ കണക്കുകൾ ഉടൻ തന്നെ പുറത്തുവിടും. സ്വപ്നസാക്ഷാത്കാരത്തിനരികെ എന്നാണ് വേണു കുന്നപ്പള്ളി പ്രതികരിച്ചത്. 
 
മമ്മൂട്ടി നായകനായ ഈ ബ്രഹ്‌മാണ്ഡ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിദേശരാജ്യങ്ങളില്‍ ഇംഗ്ലീഷിലുമാണ് പ്രദര്‍ശനത്തിനെത്തിയത്. നാല്‍പ്പതിലധികം രാജ്യങ്ങളില്‍ രണ്ടായിരത്തോളം സ്ക്രീനുകളിലായിരുന്നു ചിത്രം റിലീസായത്.
 
മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ബാലതാരമായ അച്യുതനും നിറഞ്ഞുനില്‍ക്കുന്ന മാമാങ്കം സംവിധാനം ചെയ്‌തത് എം പത്‌മകുമാറാണ്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ സംഘട്ടനസംവിധാനം ശ്യാം കൌശലായിരുന്നു. എം ജയചന്ദ്രനായിരുന്നു ഗാനങ്ങള്‍.
 
ഒരു വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം മമ്മൂട്ടിയുടെ വ്യത്യസ്തമായ പകര്‍ന്നാട്ടത്തിന് മാമാങ്കത്തിലൂടെ മലയാളികള്‍ സാക്‍ഷ്യം വഹിക്കുകയാണ്. അത്ഭുതകരമായ ആ പ്രകടനത്തിന് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ നല്‍കുന്ന ആദരം കൂടിയാണ് ഈ ഉജ്ജ്വലവിജയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാമിയയിലെ വിദ്യാർഥികളുടെ സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ