Webdunia - Bharat's app for daily news and videos

Install App

ഒരു മാസത്തിനകം സിനിമയിലേക്ക്, വരാനിരിക്കുന്നതെല്ലാം ആവേശകരമായ പ്രൊജക്റ്റുകൾ, മമ്മൂട്ടിയുടെ തിരിച്ചുവരവ് രാജകീയമാകും

സജീവമല്ലാതിരുന്ന കാലത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം മമ്മൂട്ടി സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യോക്കോസ് പറഞ്ഞു.

അഭിറാം മനോഹർ
ചൊവ്വ, 19 ഓഗസ്റ്റ് 2025 (18:38 IST)
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അടുത്ത മാസത്തോടെ വീണ്ടും സിനിമകളില്‍ സജീവമാകുമെന്ന് മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് ഇക്കാര്യം റോബര്‍ കുര്യോക്കോസ് വ്യക്തമാക്കിയത്. സജീവമല്ലാതിരുന്ന കാലത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം മമ്മൂട്ടി സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യോക്കോസ് പറഞ്ഞു.
 
മമ്മൂക്ക ഇക്കാലയളവിലെല്ലാം സജീവമായിരുന്നു. ഷൂട്ടിംഗില്‍ മാത്രമായിരുന്നു പങ്കെടുക്കാതിരുന്നത്. അദ്ദേഹം ചിത്രീകരണങ്ങളിലേക്ക് ഉടന്‍ തിരിച്ചെത്തുകയാണ്. അദ്ദേഹത്തിന്റേതായി കൂടുതല്‍ സിനിമകളെത്താന്‍ സാധ്യതയുണ്ടാവുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് കാത്തിരുന്നത്. അതിനാന് ഇന്ന് നാന്ദി കുറിച്ചത്. പരിപൂര്‍ണമായ ആരോഗ്യത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുന്നതിന് ഇന്ന് നാന്ദി കുറിച്ചിരിക്കുകയാണ്.  അദ്ദേഹം ഉടന്‍ തന്നെ സിനിമയില്‍ സജീവമാകുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അദ്ദേഹം സിനിമയില്‍ തിരിച്ചെത്തും. ആവേശകരമായ നിരവധി പ്രൊജക്ടുകള്‍ നില്‍ക്കുന്നു. അതെല്ലാം പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംശയം വേണ്ട. റോബര്‍ട്ട് കുര്യോക്കോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments