Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍’ - മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു !

‘കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍’ - മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു !

സുബിന്‍ ജോഷി

, ചൊവ്വ, 19 മെയ് 2020 (16:53 IST)
മലയാളത്തില്‍ വീണ്ടും ഒരു ബ്രഹ്‌മാണ്ഡ സിനിമ സംഭവിക്കുകയാണ്. ‘കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ കുഞ്ചന്‍ നമ്പ്യാരുടെ ബയോപിക് ആണ്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചന്‍ നമ്പ്യാരെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. മമ്മൂട്ടി മാര്‍ത്താണ്ഡവര്‍മയുടെ വേഷത്തില്‍ കാമിയോ റോളില്‍ അഭിനയിക്കും.
 
കെ ജയകുമാറാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
 
ഇക്കഴിഞ്ഞ വിഷുദിവസം ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. കുഞ്ചന്‍ നമ്പ്യാര്‍ എന്ന പ്രൊജക്‍ട് അന്തരിച്ച മഹാപ്രതിഭകളായ ഭരതന്‍റെയും ലോഹിതദാസിന്‍റെയും സ്വപ്നം കൂടിയായിരുന്നു എന്നത് ഹരിഹരന് മുന്നില്‍ ഒരേസമയം വെല്ലുവിളിയും ആവേശവുമായി മാറുമെന്ന് തീര്‍ച്ചയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബി ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും വീണ്ടും, തിരക്കഥ ഉദയ്‌കൃഷ്‌ണ !