'മമ്മൂക്കയോടൊപ്പം’; കിങും കമ്മീഷണറും ഒരുമിച്ചു, സുരേഷ് ഗോപിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ചിപ്പി പീലിപ്പോസ്

ശനി, 1 ഫെബ്രുവരി 2020 (17:15 IST)
നടൻ സുരേഷ് ഗോപി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഷേയ്ക്ക് ഹാൻഡ് നൽകിക്കൊണ്ടുള്ള തന്റെ ഒരു ചിത്രമാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ‘മമ്മൂക്കയോടോപ്പം’ എന്നാണ് താരം ആ ചിത്രത്തിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ. 
 
നടി ഭാമയുടെ വിവാഹ റിസപ്ഷന് എത്തിയപ്പോഴായിരുന്നു സൂപ്പര്‍താരങ്ങളുടെ കൂടിക്കാഴ്ച. മലയാള സിനിമാപ്രേമികൾ ഏറെ കാണാൻ ആഗ്രഹിച്ചിരുന്ന കാഴ്ചകളിൽ ഒന്നാണ് ഇതെന്നും കിങും കമ്മീഷണും ഒന്നിച്ചെന്നുമാണ് ആ‍ാരാധകർ പറയുന്നത്. 
 
വർഷങ്ങളായി മമ്മൂട്ടിയും സുരേഷ് ഗോപിയും പിണക്കത്തിലായിരുന്നുവെന്നും പരസ്പരം കണ്ടാൽ പോലും ചിരിക്കില്ലെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു. എന്നിരുന്നാലും ഇപ്പോൾ പിണക്കമോ ദേഷ്യമോ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ചിത്രം. ഇരുവരും ഇനി എന്നാണ് ഒരുമിച്ച് ഒരു ചിത്രത്തിൽ വരുന്നതെന്നും ആരാധകർ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എംജിആറും ഞാനുമായി ഒരു സാദൃശ്യവുമില്ല, എന്തിന് എന്നെ കാസ്റ്റ് ചെയ്തു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് !