Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ പകുതി വേറെ ലെവൽ, മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം; ബോസ് ഇങ്ങെത്തി, ഷൈലോക്ക് പ്രേക്ഷക പ്രതികരണം

ഷൈലോക്ക് ആദ്യ അഭിപ്രായം

ആദ്യ പകുതി വേറെ ലെവൽ, മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം; ബോസ് ഇങ്ങെത്തി, ഷൈലോക്ക് പ്രേക്ഷക പ്രതികരണം

നീലിമ ലക്ഷ്മി മോഹൻ

, വ്യാഴം, 23 ജനുവരി 2020 (11:41 IST)
മമ്മൂട്ടിയുടെ മാസ് അവതാരം അവതരിച്ചു. ബോസ്. ഷൈലോക്ക് എന്ന പലിശക്കാരൻ. അസുരനാണവൻ. സൂപ്പർ എനർജിയുമായി ബോസ് തിയേറ്ററുകളിൽ അഴിഞ്ഞാട്ടം തുടങ്ങിക്കഴിഞ്ഞു. മാസും എന്റർ‌ടെയ്ന്മെന്റും കൂട്ടിച്ചേർത്ത ഒരു ഒന്നൊന്നര പടമാണെന്ന് തീർച്ച. 
 
ആദ്യപകുതി പിന്നിടുമ്പോൾ മികച്ച അഭിപ്രായമാണ് എങ്ങുമുള്ളത്. അപാര എനർജി തന്നെയാണ് ഈ 68ആം വയസിലും അദ്ദേഹത്തിനുള്ളത്. സമ്മതിക്കാതെ വയ്യ, ഈ പ്രായത്തിലും ഇങ്ങനെ എനർജറ്റിക് ആയിരിക്കാൻ കഴിയുന്ന മറ്റൊരു നടനുണ്ടാകില്ല. 
 
അജയ് വാസുദേവ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണിത്. ആദ്യ രണ്ടിലും മമ്മൂട്ടി തന്നെയായിരുന്നു നായകൻ. ഷൈലോക്ക് സംവിധാനം ചെയ്തത് അജയ് തന്നെയായിരുന്നോ എന്നൊരു സംശയവും സന്തോഷരൂപേണ ആരാധകർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അജയിൽ നിന്നും പ്രതീക്ഷിച്ചതിന്റെ ഡബിൾ ഇരട്ടിയാണ് ഷൈലോക്ക് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 
 
ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മനസിൽ പേറി നടക്കുന്ന ആളാണ് ബോസ്. എന്നാല്‍ അത് നടന്നില്ല. പകരം സിനിമയ്ക്കായി നിർമാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ് തിരഞ്ഞെടുത്തു. സിനിമയെ വല്യ ഇഷ്ടമായതിനാൽ സിനിമാ ഡയലോഗുകളൊക്കെ പറയുന്ന ആള്‍ രസികനാണ്. എന്നാല്‍ കൊടുത്ത പണം കൃത്യമായി തിരിച്ചുകിട്ടിയില്ലെങ്കില്‍ ബോസ് പ്രശ്‌നക്കാരനാകും. 
 
നവാഗതരായ തിരക്കഥാകൃത്തുക്കൾ നേരത്തേ തന്നെ വെളിപ്പെടുത്തിയതാണ് തങ്ങൾ ഒരു മമ്മൂക്ക ഫാൻ ആണെന്നത്. അത് തിരക്കഥയിലും കാണാനുണ്ട്. ഫാൻ ബോയി സിനിമയെന്ന് തന്നെ പറയാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റൈലിഷ് ലുക്കിൽ നസ്രിയ; വൈലറായി പുതിയ ഫോട്ടോ