ലാലേട്ടനെ വെച്ച് ഒരു മാസ് പടം ചെയ്യണം: അജയ് വാസുദേവ്

ചിപ്പി പീലിപ്പോസ്

ബുധന്‍, 22 ജനുവരി 2020 (15:28 IST)
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. അജയ് സംവിധാനം ചെയ്ത മൂന്ന് ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ. മൂന്നും മാസ് എന്റർടെയ്‌നർ. മോഹൻലാലിനെ വെച്ച് അത്തരമൊരു മാസ് ചിത്രം ചെയ്യാൻ താൽപ്പര്യം ഉണ്ടെന്ന് വ്യക്തമാക്കുകയാണ് അജയ്. 
 
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അജയ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. സിനിമ കണ്ടുതുടങ്ങുന്ന കാലം മുതലേ നമ്മള്‍ കാണുന്നത് മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളാണ്. മമ്മൂക്കയെ മാത്രമല്ല, ലാലേട്ടനെ വെച്ചും സിനിമ ചെയ്യാൻ താൽപ്പര്യം ഉണ്ടെന്ന് അജയ് പറയുന്നു.
 
‘നല്ലൊരു സബ്ജക്ട് ഒത്തുവന്നാല്‍, അത് ലാലേട്ടന് ഇഷ്ടമായാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ വച്ച് ഒരു പടം ഞാന്‍ ചെയ്യും. പിന്നെ എടുക്കാന്‍ പോകുന്നത് എന്തു തന്നെയായാലും അത് ഒരു മാസ് ചിത്രമായിരിക്കും എന്നതിക് സംശയമില്ല’- അജയ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിക്ക് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്ക് കൊതി തോന്നാറുണ്ട്: മോഹന്‍ലാല്‍