Webdunia - Bharat's app for daily news and videos

Install App

‘അഭിനയത്തിന് വയസില്ല, ആ സീൻ കഴിഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്ന ആർക്കും തൊണ്ടയിൽ സൌണ്ട് ഇല്ല’- അല്ലെങ്കിലും മമ്മൂട്ടിക്ക് പ്രായം ഒന്നും ഒരു പ്രശ്നമല്ല!

ചിപ്പി പീലിപ്പോസ്
വെള്ളി, 24 ജനുവരി 2020 (10:54 IST)
അഭിനയത്തിന് വയസ്സില്ല, മാനറിസത്തിനു വയസ്സില്ല, സ്ക്രീൻ പ്രസൻസിന് വയസ്സില്ല... ഈ വിശേഷണമൊക്കെ ചേരുക മെഗാസ്റ്റാർ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കാണ്. ഷൈലോക്കിൽ സംവിധായകൻ അജയ് വാസുദേവ് ആടാൻ പറഞ്ഞപ്പോൾ അഴിഞ്ഞാടിയ ഐറ്റമാണ്. ബോസ് എന്ന അസുരൻ. 
 
അറുപത്തെട്ടാം വയസ്സിലും എതിരെ നിക്കുന്നവന്റെ തോളത്ത് അനായാസേനെ കാലെടുത്ത് വെയ്ക്കാൻ ഈ നടനു കഴിയുന്നുണ്ടെങ്കിൽ അതിനെയാണ് ഡെഡിക്കേഷൻ എന്ന് പറയുന്നത്. തന്റെ ശരീരം ഇപ്പോഴും ഫ്ലെക്സിബിളാണെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു. ആ ഒരു സീൻ ചിത്രീകരിച്ചതിനെ കുറിച്ച് സഹസംവിധായകൻ ജോമി ജോൺ പറഞ്ഞ കാര്യമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 
 
‘മമ്മൂക്കയ്ക്ക് 75 അല്ല 85 വയസായാലും ഇതുപോലെ കാല് പൊക്കും. മാസ്റ്റർപീസിലും മധുരരാജയിലും കാല് പൊക്കുന്നുണ്ട്. പക്ഷേ അത് കട്ട് ഷോട്ട് ആയതുകൊണ്ട് ആൾക്കാർക്ക് മനസിലായില്ല. ഷൈലോക്കിന്റെ ഈ ആവേശവും ഭംഗിയും കിട്ടിയില്ല. ഇത് ശരിക്കും വേറെ ഒരു ഷോട്ട് ആയിരുന്നു. മമ്മൂക്ക സിമ്പിൾ ആയിട്ട് കാല് പൊക്കുന്നുണ്ട്. അത് കണ്ടപ്പോൾ അജയ് സാറും സിൽ‌വ മാസ്റ്ററും മമ്മൂക്കയോട്... മമ്മൂക്ക ഇങ്ങനെ ചെയ്യാമോ? മമ്മൂക്ക: ഈ പാന്റ് വലിയത്തില്ല എന്നായിരുന്നു മറുപടി.’
 
‘പിറ്റേ ദിവസം ഈ ഒരു ഷോട്ടിന് വേണ്ടി മാത്രം റബ്ബർ പോലത്തെ ഒരു കട്ടിയുള്ള മെറ്റീരിയൽ കൊണ്ടുള്ള പാന്റ് കൊണ്ടുവന്നു, അത് നന്നായിട്ട് വലിയും. മമ്മൂക്ക അത് ഇട്ട് വന്നു. റിഹേഴ്സൽ ഇല്ലല്ലോ? മമ്മൂക്കയ്ക്ക് റിഹേഴ്സൽ ഇഷ്ടമല്ല. നേരെ ടേക്ക് ആണല്ലോ.‘
 
‘കാല് പൊക്കിയത് ഓർക്കുന്നുണ്ട്. അത് താഴെ എത്തുമ്പോൾ ആർക്കും തൊണ്ടയിൽ സൌണ്ട് ഇല്ലായിരുന്നു. ഞെട്ടി തരിച്ചു പൊയി. പിന്നെ ഇന്ന് തിയേറ്ററിൽ കിട്ടിയത് പോലത്തെ തന്നെ കൈയ്യടിയും ബഹളവും ആയിരുന്നു.’
 
‘നമുക്ക് പ്രായം ആകും എന്നല്ലാതെ മമ്മൂക്കയ്ക്ക് ഒരു മാറ്റവും സംഭവിക്കില്ല. 25കാരന്റെ എനർജി അല്ലേ. പെർഫോമൻസ് പറയണ്ടല്ലോ. തിയേറ്ററിൽ ആഘോഷം ആക്കിക്കൊണ്ട് ഇരിക്കുവല്ലേ’- ജോമിയുടെ വാട്ട്സാപ് സന്ദേശമാണിത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments