Webdunia - Bharat's app for daily news and videos

Install App

ഒരു തട്ട് പൊളിപ്പന്‍ ഐറ്റം വരാനുണ്ടെന്ന് പറ, മമ്മൂട്ടിയുടെ ടര്‍ബോ റിലീസ് മെയിൽ

അഭിറാം മനോഹർ
ഞായര്‍, 17 മാര്‍ച്ച് 2024 (14:19 IST)
മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ സിനിമകളിലൂടെ തെന്നിന്ത്യയെ ആകെ കയ്യിലെടുത്തിരിക്കുകയാണ് മലയാളം സിനിമ. ആടുജീവിതം എന്ന പൃഥ്വിരാജ് സിനിമ കൂടി ഇറങ്ങുന്നതോടെ ദേശീയ ലെവലില്‍ തന്നെ മലയാള സിനിമ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പന്‍ ഹിറ്റുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഒരു അടിമുടി ആഘോഷ സിനിമ ഏറെ കാലമായി ഒരു വമ്പന്‍ വിജയം മലയാളത്തില്‍ നിന്നും നേടിയിട്ടില്ല.
 
അവസാനമായി വമ്പന്‍ വിജയങ്ങളായ മഞ്ഞുമ്മല്‍ ബോയ്‌സ്,പ്രേമലു,2018 തുടങ്ങിയ സിനിമകളൊന്നും തന്നെ ഒരു മാസ് മസാല ആഘോഷസിനിമയായിരുന്നില്ല. ഈ ഒരു കുറവ് വൈകാതെ തന്നെ മലയാള സിനിമ മമ്മൂട്ടി സിനിമയായ ടര്‍ബോയിലൂടെ പരിഹരിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
 
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് മാസത്തിലയിരിക്കും ടര്‍ബോ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് തിയേറ്ററുകള്‍ക്ക് കരാര്‍ അയച്ചതായും ചാര്‍ട്ടിങ്ങുകള്‍ ആരംഭിച്ചതായും സൂചനയുണ്ട്. മെയ് ഒമ്പതിനാകും സിനിമ ഇറങ്ങുകയെന്നാണ് സൂചന. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമയാകുമെന്നാണ് സൂചന. ഹോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന പര്‍സ്യൂട് ക്യാമറയടക്കം ടര്‍ബോയില്‍ ഉപയോഗിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ രാജ് ബി ഷെട്ടി,സുനില്‍ തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടിയാണ് സിനിമ നിര്‍മിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments