Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി അന്ന് പറഞ്ഞു, ഇന്ന് അത് നടന്നു, ആ കഥയുമായി 'മാളികപ്പുറം' തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മമ്മൂട്ടി അന്ന് പറഞ്ഞു, ഇന്ന് അത് നടന്നു, ആ കഥയുമായി 'മാളികപ്പുറം' തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്

, ശനി, 17 ഓഗസ്റ്റ് 2024 (07:23 IST)
മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. 2022ലെ അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു.മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീപഥിന് ആശംസകള്‍ നേര്‍ന്നു കൊണ്ടു എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള.
 
ഈ രണ്ട് കുട്ടികളും മലയാള സിനിമയുടെ അഭിമാനമായി മാറുമെന്ന് മാളികപ്പുറം സിനിമയുടെ ഓഡിയോ റിലീസ് സമയത്ത് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞിരുന്നു , ഇന്ന് അത് സത്യമായി മാറി കാരണം അതിൽ ഒരാൾ പല ഭാഷയിലായി അഭിനയത്തിന്റെ തിരക്കിൽ നിൽക്കുന്നു മറ്റൊരാൾ ഇന്ന് ദേശീയ അവാർഡിന്റെ തിളക്കത്തിലും .... ആ സിനിമയുടെ കഥാകൃത്ത് എന്ന നിലയിൽ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം -അഭിലാഷ് പിള്ള കുറിച്ചു.
 
 
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2024-ലെ കോളിവുഡിലെ മൂന്നാമത്തെ മികച്ച ആദ്യദിന കളക്ഷന്‍,തങ്കലാന്‍ എത്ര നേടി