Select Your Language

Notifications

webdunia
webdunia
webdunia
webdunia

Turbo: പിള്ളേര് പോലും 100 കോടി അടിക്കുമ്പോൾ മാറി നിൽക്കുന്നതെങ്ങനെ, 100 കോടി അടിച്ചിരിക്കും, ഇക്കയുടെ ടർബോ വരാർ

Turbo, Mammootty, Mammootty in Turbo, Turbo Film Review

അഭിറാം മനോഹർ

, വ്യാഴം, 4 ഏപ്രില്‍ 2024 (13:16 IST)
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് അഭിനയപ്രാധാന്യമുള്ള സിനിമകളും പരീക്ഷണാത്മക സിനിമകളും ചെയ്ത് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. തുടര്‍ച്ചയായി മികച്ച സിനിമകള്‍ ഇറങ്ങുകയും അവ ബോക്‌സോഫീസില്‍ വിജയം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സുമെല്ലാം 100 കോടി ക്ലബില്‍ കയറിയതോടെ ഇതുവരെയും ഒരു 100 കോടി ചിത്രം മമ്മൂട്ടിയുടേതായി ഇല്ല എന്നത് ആരാധകരെ നിരാശരാക്കുന്നതാണ്.
 
എന്നാല്‍ ആരാധകര്‍ക്ക് 100 കോടി ക്ലബില്‍ കേറുന്ന ഒരു മമ്മൂട്ടി സിനിമയ്ക്കായി ഇനിയധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ടര്‍ബോ നല്‍കുന്ന സൂചനകള്‍. തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ സാധിക്കുന്ന തരത്തില്‍ ആഘോഷിക്കുന്ന സിനിമയാകും ടര്‍ബോയെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ആരാധകരെ രോമാഞ്ചത്തിലാക്കുന്ന പശ്ചാത്തലസംഗീതവും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കൊണ്ട് സിനിമ സമ്പന്നമായിരിക്കും. ഏറെ നാളുകള്‍ക്ക് ശേഷം സിനിമ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന മാസ് കഥാപാത്രമായാകും മമ്മൂട്ടി സിനിമയിലെത്തുക.
 
സിനിമയുടെ ആദ്യ രംഗങ്ങള്‍ മാത്രമാണ് കേരളത്തില്‍ സംഭവിക്കുന്നത്. ബാക്കിയുള്ള കഥ മുഴുവന്‍ രജനീകാന്തിന്റെ ജയിലറിന് സമാനമായ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളിലും മറ്റുമാകും നടക്കുന്നത്. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ രാജ് ബി ഷെട്ടിയും സുനിലുമെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ട്. അതിനാല്‍ തന്നെ ആക്ഷന്‍ കോമഡി സിനിമയായ ടര്‍ബോ ആരാധകരെ നിരാശരാക്കില്ലെന്ന് ഉറപ്പ്. മിഥുന്‍ മാനുവേല്‍ തോമാസാണ് തിരക്കഥയെന്നതും 2024 മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമാണെന്നുള്ളതും ടര്‍ബോയ്ക്ക് അനുകൂല ഘടകമാണ്. ഒരു അച്ചായന്‍ വേഷത്തിൽ മമ്മൂട്ടി എത്തിയിട്ട് ഏറെക്കാലമായി എന്നതും ടര്‍ബോയെ കാത്തിരിക്കാന്‍ ഒരു കാരണം തന്നെയാണ്. 100 കോടി ക്ലബിലില്ല എന്ന കുറവ് ഇത്തവണ ടര്‍ബോ പരിഹരിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

D150: ഹിറ്റടിച്ചേ പറ്റു, ദിലീപിന്റെ 150മത് സിനിമ ഒരുക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍