Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലും മമ്മൂട്ടിയും വീണു, മുമ്പില്‍ 5 ചിത്രങ്ങള്‍ മാത്രം, ആദ്യ ആഴ്ച പിന്നിടുമ്പോള്‍ 'ആടുജീവിതം' നേടിയത്

Mohanlal and Mammootty fall

കെ ആര്‍ അനൂപ്

, വ്യാഴം, 4 ഏപ്രില്‍ 2024 (09:10 IST)
മലയാള സിനിമയ്ക്ക് മുമ്പില്‍ വിശാലമായ പ്രേക്ഷക ലോകമുണ്ടെന്ന് കാലം തെളിയിച്ചു. മോളിവുഡിന്റെ മാര്‍ക്കറ്റും അനുദിനം വളരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ദിവസങ്ങള്‍ കൊണ്ട് 50 കോടി പിടിക്കാനും 100 കോടിയിലേക്ക് അതിവേഗം ഓടി അടുക്കുവാനും മലയാള സിനിമയ്ക്കും ആകുമെന്ന് ആടുജീവിതം എന്ന ഒറ്റ സിനിമ തെളിച്ചു. നാല് ദിവസം കൊണ്ടാണ് ആടുജീവിതം 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്. റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോള്‍ വലിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് ചിത്രം.
 
മാര്‍ച്ച് 28ന് പ്രദര്‍ശനത്തിന് എത്തിയ ആടുജീവിതം 7 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. ആഗോള ബോക്‌സ് ഓഫീസില്‍ ഒരാഴ്ച കൊണ്ട് 88 കോടിയാണ് സിനിമ നേടിയത്. കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, ഭീഷ്മപര്‍വ്വം, നേര് തുടങ്ങിയ ബോക്‌സ് ഓഫീസ് വിജയ ചിത്രങ്ങളെ പിന്നിലാക്കുകയും ചെയ്തു.ALSO READ: Sunil Narine: 3 സിക്സും 2 ഫോറും! ഇഷാന്തിനെ തല്ലിപ്പരത്തി നരെയ്‌നിന്റെ നായാട്ട്
 
മലയാളത്തിലെ വലിയ വിജയങ്ങളായ അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് ഇനി ആടുജീവിതത്തിന് മുമ്പില്‍ ഉള്ളത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും തുടരുന്നു. പ്രീ റിലീസ് ഹൈപ്പോടെ ആടുജീവിതം ഒന്നാം സ്ഥാനത്തിലേക്കുള്ള കുതിപ്പിലാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന സിനിമ പൊളിറ്റിക്കൽ ത്രില്ലർ തന്നെ, വിജയ് 69 ഒരുക്കുക എച്ച് വിനോദ്