Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടര്‍ബോയില്‍ മമ്മൂട്ടിയുടെ സഹോദരനായി സണ്ണി വെയ്‌നും ?

Turbo Movie  ടര്‍ബോ

കെ ആര്‍ അനൂപ്

, ബുധന്‍, 8 നവം‌ബര്‍ 2023 (15:16 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയില്‍ നടന്‍ സണ്ണി വെയ്‌നും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി തുടക്കം മുതലേ സണ്ണി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
 
മമ്മൂട്ടി, സണ്ണി വെയ്ന്‍,അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, കൈതി ഫെയിം അര്‍ജുന്‍ ദാസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ട്.
ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ് നിര്‍വഹിക്കുന്നത്.സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും.
 
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡില്‍ ചെറിയൊരു വേഷത്തില്‍ സണ്ണി അഭിനയിച്ചിരുന്നു. നവംബര്‍ പത്തിന് റിലീസിന് ഒരുങ്ങുന്ന വേല എന്ന ചിത്രത്തിലും സണ്ണി പോലീസ് യൂണിഫോമില്‍ അഭിനയിക്കുന്നുണ്ട്.
 
 
 
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിയോയ്ക്ക് മുമ്പ് തൃഷയുടെ 'ദി റോഡ്' ഒ.ടി.ടിയിലേക്ക്