Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി തൊട്ട മലയാള സിനിമകള്‍! ഒടുവില്‍ മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്‌ക്വാഡ്'

100 crore movie list in Malayalam 100 crore club Malayalam movies latest Malayalam movies Malayalam films

കെ ആര്‍ അനൂപ്

, വെള്ളി, 3 നവം‌ബര്‍ 2023 (11:15 IST)
മലയാളത്തിലെ 100 കോടി തൊടുന്ന അഞ്ചാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് ബിസിനസ് നിന്നു കിട്ടുന്ന തുകയും ചേര്‍ത്താണ് ആര്‍ഡിഎക്‌സും കണ്ണൂര്‍ സ്‌ക്വാഡും 100 കോടി ക്ലബ്ബില്‍ എത്തിയത്. എന്നാല്‍ തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന കളക്ഷന്‍ കൊണ്ട് മാത്രം 100 കോടി തൊട്ട സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.
 
ലൂസിഫര്‍, പുലിമുരുകന്‍, 2018 തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്നുതന്നെ നൂറുകോടി നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ചില സിനിമകള്‍ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നുണ്ട്.ട്രേഡ് അനലിസ്റ്റ് കണക്കുകളില്‍ ഈ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.ഭീഷ്മ പര്‍വം, കായംകുളം കൊച്ചുണ്ണി, മധുര രാജ, കുറുപ്പ്, മാളികപ്പുറം തുടങ്ങിയ സിനിമകള്‍ 100 കോടി ക്ലബ്ബില്‍ എത്തി എന്നാണ് പറയപ്പെടുന്നത്.
 
കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. നൂറോളം സ്‌ക്രീനുകളില്‍ സിനിമ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മജീഷ്യനായി ആസിഫ് അലി,ഹൗഡിനി ചിത്രീകരണം പൂര്‍ത്തിയായി