Webdunia - Bharat's app for daily news and videos

Install App

'അടിപിടി ജോസ്' അല്ല ! ഇത് മമ്മൂട്ടിയുടെ 'ടര്‍ബോ'; വൈശാഖ് ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ്

വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലാണ് എത്തുകയെന്നും ചിത്രത്തിന്റെ പേര് 'അടിപിടി ജോസ്' എന്നാണെന്നും നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (08:23 IST)
Mammootty New Film Turbo: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരായി. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിനു 'ടര്‍ബോ' എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ഡിഒപി വിഷ്ണു ശര്‍മ, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ആക്ഷന്‍ ഡയറക്ടര്‍ ഫീനിക്‌സ് പ്രഭു. 
 
വൈശാഖ് ചിത്രത്തില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലാണ് എത്തുകയെന്നും ചിത്രത്തിന്റെ പേര് 'അടിപിടി ജോസ്' എന്നാണെന്നും നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പേര് ചിത്രം ആക്ഷന്‍ ഴോണറില്‍ ഉള്ളതായിരിക്കുമെന്ന സൂചന നല്‍കുന്നു. ടര്‍ബോയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. നൂറ് ദിവസമാണ് ചിത്രീകരണം നടക്കുക. 
 
അതേസമയം മമ്മൂട്ടി കമ്പനി നിര്‍മിച്ച കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം ഇതിനോടകം വേള്‍ഡ് വൈഡായി 80 കോടിയില്‍ അധികം കളക്ട് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments