Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാക്കി അണിഞ്ഞ് ടോവിനോ, വന്‍ ബജറ്റില്‍ ആക്ഷന്‍ ത്രില്ലര്‍ പടം, 'അന്വേഷിപ്പിന്‍ കണ്ടെത്തും' വരുന്നു

കാക്കി അണിഞ്ഞ് ടോവിനോ, വന്‍ ബജറ്റില്‍ ആക്ഷന്‍ ത്രില്ലര്‍ പടം, 'അന്വേഷിപ്പിന്‍ കണ്ടെത്തും' വരുന്നു

കെ ആര്‍ അനൂപ്

, ശനി, 21 ഒക്‌ടോബര്‍ 2023 (10:20 IST)
ടോവിനോ തോമസ് നായകനായ എത്തുന്ന ത്രില്ലര്‍ ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. സിനിമയുടെ ഫസ്സ് ഗ്ലാന്‍സ് ശ്രദ്ധ നേടുകയാണ്. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്.
ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കാപ്പ വന്‍ വിജയമായതിന് പിന്നാലെ തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസ് സിനിമ തിയറ്ററുകളില്‍ എത്തിക്കും.സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ് 2 നെ പിന്നിലാക്കി ലിയോ, കേരളത്തിൽ മുന്നിൽ വിജയ് ചിത്രം