Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jailer Movie: ജയിലറിൽ വില്ലനാകേണ്ടിയിരുന്നത് മമ്മൂട്ടി, രജനീകാന്ത് നേരിട്ട് വിളിച്ച് ഡേറ്റ് ഉറപ്പിക്കുകയും ചെയ്തു, പക്ഷേ..

Jailer Movie: ജയിലറിൽ വില്ലനാകേണ്ടിയിരുന്നത് മമ്മൂട്ടി, രജനീകാന്ത് നേരിട്ട് വിളിച്ച് ഡേറ്റ് ഉറപ്പിക്കുകയും ചെയ്തു, പക്ഷേ..
, വ്യാഴം, 10 ഓഗസ്റ്റ് 2023 (13:33 IST)
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാലോകത്തെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. സിനിമയുടെ ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രജനീകാന്ത് ഷോയ്ക്കൊപ്പം മോഹൻലാലും ശിവ്‌രാജ് കുമാറുമെല്ലാം ഏതാനും നിമിഷങ്ങൾകൊണ്ട് ഞെട്ടിച്ചതായി ആരാധകർ പറയുന്നത്. വില്ലൻ വേഷത്തിൽ വിനായകൻ രജനിക്കൊപ്പം തന്നെ തകർത്തഭിനയിച്ചിട്ടുണ്ടെന്നും ആരാാധകർ വ്യക്തമാക്കുന്നത്. എന്നാൽ ഈ ആരാധക പ്രതികരണങ്ങളിൽ ഒരുപക്ഷേ ഒരല്പമെങ്കിലും സങ്കടം വരുന്നത് മമ്മൂട്ടി ആരാധകർക്കായിരിക്കും. രജനീ ചിത്രത്തിൽ ശക്തനായ വില്ലനായി ആദ്യം നെൽസണും രജനീകാന്തും മനസ്സിൽ കണ്ടത് മലയാളത്തിലെ മെഗാതാരം മമ്മൂട്ടിയെ ആയിരുന്നു.
 
മമ്മൂട്ടിയെയാണ് സിനിമയില്‍ വില്ലനായി കണ്ടിരുന്നതെന്നും അദ്ദേഹം സിനിമയില്‍ എത്താമെന്ന് സമ്മതിച്ചിരുന്നതായും രജനീകാന്ത് തന്നെയാണ് വ്യക്തമാക്കിയത്. ജയ്‌ലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ആ സംഭവം രജനീകാന്ത് തുറന്ന് പറഞ്ഞത്. സിനിമയിൽ ശക്തനായ ഒരു വില്ലൻ വേഷമുണ്ട്. അങ്ങനെ  ഒരു പേര് ,സജഷനിലേക്ക് വന്നു വലിയ സ്റ്റാറാണ്, സാറിന്റെ സുഹൃത്താണ് അദ്ദേഹം ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്നാണ് നെല്‍സണ്‍ ചോദിച്ചത്. സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ ഫോളോ അപ്പ് ചെയ്യാമെന്ന് നെല്‍സണ്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുകയും സിനിമയിലെ വില്ലന്‍ വേഷത്തെ പറ്റി സംസാരിക്കുകയും ചെയ്തു. രജനീകാന്ത് പറയുന്നു.
 
സംവിധായകനോട് കഥ പറയാന്‍ വരു എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും സന്തോഷമായി. ഞാന്‍ നെല്‍സണോട് പറഞ്ഞു. നെല്‍സണ്‍ പോയി അദ്ദേഹത്തോട് കഥ പറയുകയും സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 2-3 ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് അത് ശരിയല്ലെന്ന് തോന്നി. കഥാപാത്രം ഇങ്ങനെയാണല്ലോ, എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ കഴിയില്ല എന്നെല്ലാം ഞാന്‍ ചിന്തിച്ചു. 2 ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ ചിന്തിച്ചത് തന്നെയാണ് നെല്‍സണും ചിന്തിച്ചത്. അങ്ങനെ ആ വേഷം മറ്റൊരു നടനിലേക്ക് പോയി. രജനീകാന്ത് പറഞ്ഞു. മമ്മൂട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഓഡിയോ ലോഞ്ചിലെ രജനിയുടെ പരാമര്‍ശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത മയക്കുമരുന്ന് ഉപയോഗം,നടൻ റോബർട്ട് ഡി നീറോയുടെ കൊച്ചുമകൻ മരിച്ചു