Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'അച്ഛാ ഞാനൊരാളുമായി ഇഷ്ട്ടത്തിലാണ്';മഞ്ജിമയുടെ പ്രണയം കഥ

Manjima Mohan

കെ ആര്‍ അനൂപ്

, വ്യാഴം, 10 ഓഗസ്റ്റ് 2023 (10:41 IST)
കഴിഞ്ഞവര്‍ഷം നവംബര്‍ 28നായിരുന്നു ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. വിവാഹശേഷം സമാധാനപൂര്‍വ്വമായ ജീവിതം നയിക്കുകയാണ് നടി. 2019ല്‍ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും.
 
തന്റെ പ്രണയം അച്ഛന്‍ വിപിന്‍ മോഹനോട് തുറന്നുപറയാന്‍ മഞ്ജിമയ്ക്ക് മടിയുണ്ടായിരുന്നില്ല.ദേവരാട്ടത്തിന് ശേഷം മഞ്ജിമയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. കാലിനായിരുന്നു പരിക്ക്. ആറുമാസകാലത്തോളം വാക്കറിന്റെ സഹായത്തോടെയാണ് നടി നടന്നത്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലായിരുന്നു മഞ്ജിമ താമസിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ എല്ലാ സഹായങ്ങള്‍ക്കും ഗൗതം കാര്‍ത്തിക്ക് മുന്നില്‍ ഉണ്ടായിരുന്നു.
 
ഗൗതം കാര്‍ത്തിക്കിനെ കുറിച്ച് നടിയുടെ അച്ഛന്‍ മോഹന് നല്ല അഭിപ്രായമാണ്.
 
'വളരെ നല്ല പയ്യനാണ്. ഒരു മോശം കാര്യവും അവനില്‍ നിന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നോട് ഒരു ആറ് മാസം മുന്‍പ് പറഞ്ഞു അച്ഛാ ഞാനൊരാളുമായി ഇഷ്ട്ടത്തിലാണ് കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. വരന്‍ ഗൗതമാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വിവാഹത്തിന് സമ്മതം നല്‍കി',-വിപിന്‍ മോഹന്‍ ഒരഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗേയ്സാണ്എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്:റിയാസ് ഖാന്‍