Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡബിൾ ട്രീറ്റുമായി മമ്മൂട്ടി; തീയേറ്ററുകൾ കീഴടക്കാൻ അവർ എത്തുന്നു, രാജൻ സക്കറിയയും പ്രകാശ് റോയിയും

ഈ ജൂലൈ മമ്മൂട്ടി ഫാൻസിന് ഇരട്ടിമധുരമാണ്

ഡബിൾ ട്രീറ്റുമായി മമ്മൂട്ടി; തീയേറ്ററുകൾ കീഴടക്കാൻ അവർ എത്തുന്നു, രാജൻ സക്കറിയയും പ്രകാശ് റോയിയും
, ചൊവ്വ, 5 ജൂലൈ 2016 (10:41 IST)
ഈ ജൂലൈയിൽ മമ്മൂട്ടി ഫാൻസിന് ഇരട്ടിമധുരമാണ്. രണ്ട് ചിത്രങ്ങളാണ് താരത്തിന്റേതായി ഇറങ്ങാനുള്ളത്. കസബയും വൈറ്റും. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ വരവേൽക്കുന്നത്. കസബയുടെ ട്രെയിലറും പോസ്റ്ററും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചിത്രീകരണം കഴിഞ്ഞിട്ടും റിലീങ്ങ് പ്രഖ്യാപിക്കാതെ ഇരുന്ന സിനിമയാണ് വൈറ്റ്.
 
നിഥിൻ രൺജിപണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ ഈദിന് തീയേറ്റരുകളിൽ എത്തും. ഈദ് ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യുന്ന ഒരേയൊരു ചിത്രമാണ് കസബ.  
മമ്മൂട്ടിയുടെ ബിഗ് റിലീസ് ചിത്രങ്ങളിലൊന്നാണ്. 150 തിയേറ്ററുകളിലാണ് കസബ പ്രദര്‍ശനത്തിനെത്തുന്നത്. സ്റ്റൈലിഷ് പൊലീസ് ഓഫീസറായ രാജൻ സക്കറിയ കേരളക്കര ഇളകി മറിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
 
webdunia
ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലുള്ള പ്രതീക്ഷയും വിശ്വാസവും ചെറുതൊന്നുമല്ല. ഈ ചിത്രത്തിലും ഒരു ചുള്ളന്‍ നായകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പ്രണയ നായകനായി എത്തുന്ന പ്രകാശ് റോയി എന്ന മധ്യവയസ്കന്റെ കഥയാണ് ചിത്രം പട്ടയുന്നത്. ലണ്ടന്‍ പശ്ചാത്തലമാക്കി ഒരുക്കിയ ഒരു പ്രണയ ചിത്രമാണ് വൈറ്റ്. ഹുമ ഖുറേഷിയാണ് നായിക. ജൂലൈ 29 ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നാളുകള്‍ക്ക് ശേഷമാണ് ഒരു മാസം തന്നെ മെഗാസ്റ്റാറിന്റെ രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നലെകളുടെ ഓർമയിൽ മാധവന്റെ രുഗ്മിണി, ചേക്ക് എന്ന ഗ്രാമത്തിലൂടെ ചിറക് വിടർത്തി പറന്ന ഒരു സിനിമ!