143 അടിയിൽ തലയുയർത്തി മമ്മൂട്ടി കട്ട്ഔട്ട്;അപൂർവ്വനേട്ടം ഇനി തിരുവനന്തപുരത്തിന് സ്വന്തം
ഒരു മലയാള സിനിമ താരത്തിന് വെക്കുന്ന ഏറ്റവും വലിയ കട്ട്‌ഔട്ട് എന്ന കൗതുകവുമുണ്ട് ഇതിനു പിന്നിൽ.
143 അടിയിൽ കൂറ്റൻ മധുരരാജാ കട്ട്ഔട്ട് ഉയർന്നിരിക്കുകയാണ് തിരുവനന്തപുരത്തെ ആറ്റിങ്ങൽ ടൗണിൽ. മമ്മൂട്ടിയുടെ കട്ടൗട്ട് അല്ല ഇവിടെ രസം, ഈ കട്ടൗട്ട് സ്പോൺസർ ചെയ്തിരിക്കുന്നത് മറ്റൊരു സിനിമയാണ് എന്നതാണ് വാർത്ത. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി മറ്റൊരു സിനിമ ടീം കട്ട് ഔട്ട് ഒരുക്കുന്നത്.ഒരു മലയാള സിനിമ താരത്തിന് വെക്കുന്ന ഏറ്റവും വലിയ കട്ട്‌ഔട്ട് എന്ന കൗതുകവുമുണ്ട് ഇതിനു പിന്നിൽ.
പ്രമുഖർ ടീമും ആറ്റിങ്ങൽ മമ്മൂട്ടി ഫാൻസും ചേർന്നാണ് സ്ഥാപിച്ചത്. പ്രമുഖർ സിനിമയുടെ പ്രൊഡ്യൂസറും ആറ്റിങ്ങൽ മമ്മൂട്ടി ഫാൻസ് പ്രസിഡന്റുമായ ആസിഫ് സുബൈർ ആണ് കട്ട്‌ഔട്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. ചിത്രം 20 കോടി ക്ലബ്ബിൽ കയറിയത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു ആഘോഷവും ഉണ്ടായിരുന്നു. ആഘോഷങ്ങൾക് ഒടുവിൽ മമ്മൂട്ടിയുടെ തന്നെ ബിലാലിന്റെ 200ft കട്ട്‌ഔട്ട് ആസിഫ് സുബൈർ സ്പോൺസർ ചെയ്യുന്നതായി അന്നൗൻസ് ചെയ്തു.