Webdunia - Bharat's app for daily news and videos

Install App

വിക്രമിന് പിറന്നാള്‍ സമ്മാനം - പൊന്നിയിന്‍ സെല്‍‌വന്‍ വരുന്നത് 2 ഭാഗങ്ങളായി !

ഗേളി ഇമ്മാനുവല്‍
വ്യാഴം, 16 ഏപ്രില്‍ 2020 (15:09 IST)
മണിരത്‌നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍‌വന്‍’ സിനിമാലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് ഭാഗങ്ങളായി ആയിരിക്കും ഈ സിനിമ പ്രദര്‍ശനത്തിനെത്തുക. കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ക്ലാസിക് നോവല്‍ ഒരു ഭാഗമുള്ള സിനിമയാക്കി മാറ്റാന്‍ പറ്റില്ലെന്ന് നേരത്തേ തന്നെ ഉറപ്പുണ്ടായിരുന്നു.
 
മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന പൊന്നിയിന്‍ സെല്‍‌വന്‍ വിവിധ ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. മാത്രമല്ല, വലിയ താരനിരയും ചിത്രത്തിന്‍റെ ഭാഗമാകുന്നു.
 
വിക്രം, കാര്‍ത്തി, ശരത്‌കുമാര്‍, ജയം രവി, ജയറാം, പ്രഭു, ലാല്‍, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. വിക്രമിന്‍റെ കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന കഥാപാത്രമായിരിക്കും പൊന്നിയിന്‍ സെല്‍‌വനിലേത്.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് രവിവര്‍മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

അടുത്ത ലേഖനം
Show comments