Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഥാപാത്രത്തിന്റെ പേര് കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, പടം സൂപ്പർഹിറ്റ് !

കഥാപാത്രത്തിന്റെ പേര് കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, പടം സൂപ്പർഹിറ്റ് !

നീലിമ ലക്ഷ്മി മോഹൻ

, ചൊവ്വ, 28 ജനുവരി 2020 (12:59 IST)
മമ്മൂട്ടിയുടെ മിക്ക സിനിമകളിലേയും നായക കഥാപാത്രത്തിന്റെ പേര് വ്യത്യസ്തമായിരിക്കും. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അവതാരരൂപമാണ് മന്നാഡിയാര്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വിരിഞ്ഞ ഈ കഥാപാത്രത്തിന് ഒരു ഒത്ത എതിരാളിയും ഉണ്ടായിരുന്നു. ഹൈദർ മരക്കാർ. 
 
നാടുവാഴികള്‍ക്ക് ശേഷം ജോഷിയും എസ്എന്‍ സ്വാമിയും ഒരുമിച്ചത് ഈ ചിത്രത്തിലായിരുന്നു. മമ്മൂട്ടിക്കൊപ്പം വിക്രമും ജയറാമും സുരേഷ് ഗോപിയുമൊക്കെ ഒരുമിച്ചെത്തിയ ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. ഈ സിനിമ ഉണ്ടായതെങ്ങനെയെന്ന് എസ് എന്‍ സ്വാമി എത്തിയിരുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
 
ഹൈദര്‍ മരക്കാറും കാശിയും ഈ രണ്ട് കഥാപാത്രങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഹൈദര്‍ മരക്കാര്‍ എന്ന പേര് ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. അതിലേക്ക് പിന്നീട് നരസിഹം മന്നാഡിയാരും വീരസിംഹ മന്നാഡിയാരും എത്തുകയായിരുന്നു. ആ രണ്ട് കഥാപാത്രങ്ങളെ വെച്ചായിരുന്നു തങ്ങള്‍ കഥ എഴുത്തിത്തുടങ്ങിയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
 
മമ്മൂട്ടിയെ മനസ്സില്‍ക്കണ്ട് തന്നെയാണ് പല രംഗങ്ങളും എഴുതിയത്. കഥ കേട്ടതും താരങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു. കഥാപാത്രങ്ങളുടെ പേരായിരുന്നു പലരേയും ആകര്‍ഷിച്ചത്. മമ്മൂട്ടിക്കും നായക കഥാപാത്രത്തിന്റെ പേര് ഇഷ്ടമായി. നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് വില്ലന്റേതും. ആരാകും വില്ലനെന്ന സംശയമങ്ങൾക്കൊടുവിൽ ഹൈദര്‍ മരക്കാരായി പ്രഭാകരന്‍ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. 
 
ഹൈദര്‍ മരക്കാരെ നരസിംഹ മന്നാഡിയാര്‍ തൂക്കിക്കൊന്നതോടെ കഥ അവസാനിച്ചതാണ്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകില്ല. ധ്രുവത്തിലെ നായകന്‍ ഹിന്ദുവും വില്ലന്‍ മുസ്ലീമുമായതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ തിരക്കഥാകൃത്ത് പറയുന്നത് അങ്ങനെയൊരു ചിന്ത അന്നും ഇന്നും ഇല്ല. ഇവര്‍ ഇരുവരും ചിത്രത്തിലെ നായകനും വില്ലനുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇന്ത ആട്ടം നിർത്തമാട്ടേൻ, നീ എന്നാ പണ്ണുവേ‘ ; വർക്കിങ് ഡേയിലും ഹൌസ്‌ഫുൾ ഷോ കളിച്ച് ഷൈലോക്ക്!