Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവദൂതനെ വീഴ്ത്താന്‍ മണിച്ചിത്രത്താഴ് ! മോഹന്‍ലാലിന്റെ റീ-റിലീസ് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട്

Manichitrathazhu falls to bring down the Devadoothan Collection Report of Mohanlal's Re-Release Films

കെ ആര്‍ അനൂപ്

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (19:42 IST)
മോഹന്‍ലാലിന്റെ സിനിമകളാണ് നിലവില്‍ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍.സ്ഫടികം ആണ് ആദ്യം എത്തിയത്. പിന്നാലെ ദേവദൂതനും മണിച്ചിത്രത്താഴും വര്‍ഷങ്ങള്‍ക്കുശേഷം ബിഗ് സ്‌ക്രീന്‍ കണ്ടു. ആദ്യ വരവില്‍ തന്നെ ദേവദൂതനും മണിച്ചിത്രത്താഴും വിജയം കണ്ട ചിത്രങ്ങള്‍ ആയിരുന്നു. ദേവദൂതന്‍ പരാജയപ്പെട്ട സിനിമയാണെങ്കിലും രണ്ടാം വരവില്‍ വന്‍ വിജയമായി മാറി. ഇപ്പോഴിതാ മികച്ച കളക്ഷന്‍ നേടിയ റീ റീലീസ് സിനിമകളുടെ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
 
ദേവദൂതന്‍ ആണ് കളക്ഷന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 5.4 കോടിയാണ് ചിത്രത്തിന്റെ ആഗോള റി റിലീസ് കളക്ഷന്‍.
 
രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്റെ സ്ഫടികമാണ്. 4.95 കോടിയാണ് ഈ ലാല്‍ ചിത്രം സ്വന്തമാക്കിയത്. മണിച്ചിത്രത്താഴ് ള്‍ മൂന്നാംസ്ഥാനത്ത് തുടരുന്നു. നിലവില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ലിസ്റ്റില്‍ മുന്നില്‍ കയറാനാണ് സാധ്യത. ഇപ്പോള്‍തന്നെ4.4 കോടി സ്വന്തമാക്കി കഴിഞ്ഞു മണിച്ചിത്രത്താഴ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിനെയും രജിനിയെയും മനസിൽ കണ്ടെഴുതിയത്, ഡീ ഏജിംഗ് ഇല്ലെങ്കിൽ ഗോട്ട് ഉണ്ടാകുമായിരുന്നില്ല: വെങ്കട്ട് പ്രഭു