Webdunia - Bharat's app for daily news and videos

Install App

നാഗവല്ലിയെ തളയ്ക്കാന്‍ സണ്ണി വീണ്ടുമെത്തുന്നു; മണിച്ചിത്രത്താഴ് ഇന്നുമുതല്‍

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 1993 ലാണ് തിയറ്ററുകളിലെത്തിയത്

രേണുക വേണു
ശനി, 17 ഓഗസ്റ്റ് 2024 (08:22 IST)
Manichithrathazhu Re Release

മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്കുകളില്‍ ഒന്നായ 'മണിച്ചിത്രത്താഴ്' ഇന്നുമുതല്‍ തിയറ്ററുകളില്‍. റി മാസ്റ്റര്‍ ചെയ്ത പതിപ്പ് ഫോര്‍ കെ ദൃശ്യമികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് 31 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റി റിലീസ് ചെയ്യുന്നത്. ആദ്യ ദിനമായ ഇന്ന് നൂറിലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സും മാറ്റിനി നൗവും ചേര്‍ന്നാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. 
 
മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 1993 ലാണ് തിയറ്ററുകളിലെത്തിയത്. നെടുമുടി വേണു, തിലകന്‍, കെപിഎസി ലളിത, ഇന്നസെന്റ്, വിനയ പ്രസാദ്, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ബോക്സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മണിച്ചിത്രത്താഴിലെ അഭിനയത്തിനു ശോഭനയ്ക്കു ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 
 
സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വേണു ആനന്ദക്കുട്ടനും സണ്ണി ജോസഫും ചേര്‍ന്നാണ്. എം.ജി.രാധാകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോണ്‍സണ്‍ മാസ്റ്റര്‍. ആ വര്‍ഷത്തെ ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മണിച്ചിത്രത്താഴ് കരസ്ഥമാക്കിയിരുന്നു. മലയാളത്തില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ മണിച്ചിത്രത്താഴ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. തമിഴില്‍ ജ്യോതികയാണ് ശോഭനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

അടുത്ത ലേഖനം
Show comments