Webdunia - Bharat's app for daily news and videos

Install App

Tini Tom Controversy: പ്രേംനസീറിനെ കുറിച്ച് പറഞ്ഞത് മണിയൻപിള്ള രാജുവെന്ന് ടിനി ടോം; ഭ്രാന്താണോയെന്ന് രാജു, പുതിയ വിവാദം

ടിനി ടോമിനെ തള്ളി മണിയൻപിള്ള രാജു

നിഹാരിക കെ.എസ്
തിങ്കള്‍, 7 ജൂലൈ 2025 (11:56 IST)
നടൻ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ നടൻ ടിനി ടോം മാപ്പ് പറഞ്ഞിരുന്നു. താൻ പങ്കുവച്ചത് പറഞ്ഞു കേട്ട കാര്യമാണെന്നും പ്രേം നസീറിനെക്കുറിച്ച് പറയാൻ തനിക്ക് ഒരു യോഗ്യതയും ഇല്ലെന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം  പറഞ്ഞു.
 
'നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയർ തന്ന ഒരു ഇൻഫർമേഷൻ ആണത്, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു,’ ടിനി ടോം പറഞ്ഞു.
 
നടൻ മണിയൻപിള്ള രാജുവാണ് ഇത്തരത്തിൽ പ്രേം നസീറിനെ കുറിച്ച് മോശമായി സംസാരിച്ചതെന്ന ടിനി ടോമിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദം. ഇതിന് പിന്നാലെ മണിയൻപിള്ള രാജുവുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഇതിൽ കടുത്ത ഭാഷയിലാണ് ടിനി ടോമിനെതിരെ മണിയൻപിള്ള രാജു സംസാരിക്കുന്നത്. 
 
ടിനി ടോം ഇത്തരം വിവരക്കേടുകൾ സ്ഥിരമായി പറയുന്ന ആളാണെന്നും അയാൾക്ക് പ്രാന്താണോ എന്ന് സംശയമുണ്ടെന്നുമാണ് മണിയൻപിള്ള രാജു പറയുന്നത്. മുൻപ് പലവട്ടം താൻ നസീർ സാറിനെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടെന്നും ദൈവതുല്യനാണ് അദ്ദേഹമെന്നും മണിയൻപിള്ള ചൂണ്ടിക്കാട്ടി.
 
'ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദ്ദേഹത്തിനൊപ്പം പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ എല്ലാ അഭിമുഖങ്ങളിലും പരിപാടികളിലും പറഞ്ഞിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായ ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്ന്. അതിന് മുൻപോ ശേഷമോ ഒരിക്കലും ഇങ്ങനെയൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. തുടർച്ചയായി നസീർ സാറിനെ കുറിച്ചുള്ള പരിപാടികളിൽ പ്രസംഗിക്കുന്ന ആളാണ് ഞാൻ', മണിയൻ പിള്ള രാജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍

നാളെ ബസ് പണിമുടക്ക്, മറ്റന്നാള്‍ ദേശീയ പണിമുടക്ക്; ശ്രദ്ധിക്കുക

Kerala Weather News in Malayalam Live: ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദപാത്തിയും; മഴയ്ക്കു നില്‍ക്കാന്‍ ഉദ്ദേശമില്ല

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments