Publish Date: Sat, 12 Feb 2022 (09:03 IST)
Updated Date: Sat, 12 Feb 2022 (09:07 IST)
കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രമായ എഫ്‌ഐആറില്‍ ശ്രദ്ധേയമായ വേഷത്തില്‍ ഈ നടി എത്തിയിരുന്നു.കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരം.
മലയാളത്തിന് പുറമേ തമിലാണ് മഞ്ജിമ സജീവം. തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ ഇടയ്ക്കിടെ നടി പങ്കുവയ്ക്കാറുണ്ട്.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ നടി നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായത്. തമിഴിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.