Publish Date: Sat, 12 Feb 2022 (09:00 IST)
Updated Date: Sat, 12 Feb 2022 (09:03 IST)
നിവിനും ആസിഫും ഒന്നിക്കുന്ന 'മഹാവീര്യര്‍' സിനിമ പറയാന്‍ പോകുന്ന കഥ എന്തെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടപ്പോള്‍ പലരും ആലോചിച്ചു കാണും.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമ എം. മുകുന്ദന്റെ കഥയാണ്.
ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ സിനിമ കൂടിയാണിത്. തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ ആണ്.കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക.അദ്ദേഹം സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
നിവിന്‍പോളിയും ഷംനാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു.