നവംബർ 28നായിരുന്നു ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്.ചെന്നൈയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഗൗതം മേനോൻ, ഐശ്വര്യ രജനികാന്ത്, വിക്രം പ്രഭു, അശോക് സെൽവൻ, നിക്കി ഗൽറാണി, എന്നിവർ പങ്കെടുത്തു.
നയൻതാരയിൽ നിന്നും വിഘ്നേഷ് ശിവനിൽ നിന്നും തനിക്കും ഗൗതം കാർത്തിക്കും ലഭിച്ച സമ്മാനങ്ങളുടെ ഫോട്ടോ മഞ്ജിമ മോഹൻ പങ്കുവെച്ചു.
''പ്രിയപ്പെട്ട മഞ്ജിമയ്ക്കും ഗൗതമിനും, നിങ്ങൾക്ക് ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. വിക്കിയുടെയും നയൻസിൻറെയും സ്‌നേഹം'-എന്നാണ് സമ്മാനങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ എഴുതിയിരിക്കുന്നത്. മഞ്ജിമ ഇരുവർക്കും നന്ദി അറിയിച്ചു.
Manjima Mohan,Vignesh Shivan,Nayanthara