Webdunia - Bharat's app for daily news and videos

Install App

മഞ്ജുവും വീണു, ഒന്നാം സ്ഥാനത്ത് മമിത ബൈജു, പുറകെ അനശ്വരയും !

കെ ആര്‍ അനൂപ്
വ്യാഴം, 20 ജൂണ്‍ 2024 (09:26 IST)
മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നടിമാരുടെ ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരുന്ന മെയ് മാസത്തെ പട്ടികയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ മുന്നിലുണ്ടായിരുന്ന മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. യുവനടി മമിത ബൈജു പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം.
 
വലിയ ഹിറ്റുകള്‍ സമ്മാനിക്കാന്‍ അടുത്തകാലത്ത് മഞ്ജു വാര്യര്‍ക്ക് ആയില്ല. അജിത്തിനൊപ്പമുള്ള തുനിവിന് ശേഷം മഞ്ജുവിന്റെ സിനിമകള്‍ ഒന്നും വന്നിട്ടില്ല. രജനികാന്തിനൊപ്പം വേട്ടയ്യന്‍ തുടങ്ങിയുള്ള സിനിമകള്‍ വരാനിരിക്കുന്നതിനാല്‍ മഞ്ജു ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.പ്രേമലു എന്ന സിനിമയിലൂടെ മമിത ബൈജു ദക്ഷിണേന്ത്യയാകെ അറിയപ്പെടുന്ന നടിയായി മാറുകയും ചെയ്തു.ബോക്സോഫീസില്‍ നിന്ന് 130 കോടിയിലേറെയാണ് നേടിയത്.എസ്എസ് രാജമൗലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നടിയെ അഭിനന്ദിച്ചിരുന്നു. ഇതോടെ നടിയുടെ താരം മൂല്യം ഉയര്‍ന്നു. മമിത പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്.ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരുന്ന ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് ആരാണെന്ന് നോക്കാം.
 
ശോഭന മൂന്നാം സ്ഥാനം നിലനിര്‍ത്തി. മോഹന്‍ലാലിനൊപ്പമുള്ള 'എല്‍ 360' എന്ന സിനിമയുടെ പ്രഖ്യാപനമാണ് നടിക്ക് തുണയായത്. പ്രഭാസിന്റെ കല്‍ക്കിലും താരം അഭിനയിക്കുന്നുണ്ട്. നാലാം സ്ഥാനത്ത് അനശ്വര രാജന്‍.അഞ്ചാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയാണ് ഉള്ളത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

അടുത്ത ലേഖനം
Show comments