Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം.ടി വാസുദേവൻ നായർ നൽകിയ എഴുത്തോല നിധി പോലെ കാത്ത് സൂക്ഷിക്കുന്ന മഞ്ജു വാര്യർ

എം.ടി വാസുദേവൻ നായർ നൽകിയ എഴുത്തോല നിധി പോലെ കാത്ത് സൂക്ഷിക്കുന്ന മഞ്ജു വാര്യർ

നിഹാരിക കെ.എസ്

, വ്യാഴം, 26 ഡിസം‌ബര്‍ 2024 (09:50 IST)
കഥകളുടെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായർ വിട പറയുമ്പോൾ ഓർമകളാകുന്നത് ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമയുമാണ്. എം.ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ. വർഷങ്ങൾക്ക് മുൻപ് എം.ടി നൽകിയ ഒരു എഴുത്തോലയെ കുറിച്ചാണ് മഞ്ജു പറയുന്നത്. അദ്ദേഹം നൽകിയ ആ എഴുത്തോല ഒരു നിധി പോലെ സൂക്ഷിച്ച് വെച്ചിരിക്കുകയാണ് മഞ്ജു.
 
മഞ്ജു വാര്യരുടെ വാക്കുകൾ;
 
എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും....

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal about MT Vasudevan Nair: 'എന്റെ എല്ലാമായിരുന്നു': മനസ്സിൽ മഴ തോർന്നത് പോലെയുള്ള ഏകാന്തതയെന്ന് മോഹൻലാൽ