Select Your Language

Notifications

webdunia
webdunia
webdunia
webdunia

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

എം.ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയില്ല

MT Vasudevan Nair's health condition remains critical

നിഹാരിക കെ.എസ്

, ശനി, 21 ഡിസം‌ബര്‍ 2024 (09:05 IST)
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. പുതിയ മെഡിക്കൽ ബുള്ളറ്റിൽ രാവിലെ പുറത്തിറങ്ങിയേക്കും. 
 
തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ എം.ടി കഴിയുന്നത്. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്