Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്നേക്ക് അഞ്ചു‌വർഷം, വർഷങ്ങൾ എത്രവേഗമാണ് ഓടിത്തീരുന്നത്!'; ഒപ്പം നിന്നവർക്ക് നന്ദി കുറിച്ച് മഞ്ജു വാര്യർ

രണ്ടാംപകുതിയിലെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു ഇപ്പോൾ.

'ഇന്നേക്ക് അഞ്ചു‌വർഷം, വർഷങ്ങൾ എത്രവേഗമാണ് ഓടിത്തീരുന്നത്!'; ഒപ്പം നിന്നവർക്ക് നന്ദി കുറിച്ച് മഞ്ജു വാര്യർ
, ശനി, 18 മെയ് 2019 (09:22 IST)
നടി മഞ്ജു വാര്യരുടെ അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. രണ്ടാംപകുതിയിലെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു ഇപ്പോൾ. പെൺമനസ്സുകളുടെ മട്ടുപ്പാവിൽ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകൾ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓൾഡ് ആർ യു' തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്നാണ് മഞ്ജുവിന്റെ വാക്കുകൾ. 
 
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
 
'ഹൗ ഓള്‍ഡ് ആര്‍ യു' റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓള്‍ഡ് ആര്‍ യു' എനിക്ക് പ്രിയപ്പെട്ടതാകുന്നത്. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്,തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്,നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവർത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി...
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സീൻ കഴിഞ്ഞ് നോക്കുമ്പോൾ മമ്മൂക്കയുടെ വയറ്റിൽ ചോരപ്പാടുകൾ, അതോടെ തീർന്നെന്ന് കരുതി'; അനുഭവം പങ്കുവെച്ച് നടൻ ജോജു ജോർജ്