Publish Date: Fri, 14 May 2021 (10:56 IST)
Updated Date: Fri, 14 May 2021 (10:59 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെത്തി ഇന്നത്തെ സിനിമയിലും തന്റെതായ ഒരു ഇടം കണ്ടെത്താന്‍ നടിയ്ക്കായി. അതിനിടെ ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ താരമായി പുറത്തുവരുന്ന ഓരോ ചിത്രങ്ങളും നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ഒരുപാട് പേര്‍ക്ക് ഇതെല്ലാം പ്രചോദനമായിട്ടുണ്ടെന്ന് തന്നോട് തന്നെ പറഞ്ഞിട്ടുണ്ടെന്ന് മഞ്ജു പറയുന്നു. എന്നാല്‍ തന്റെ പ്രിയപ്പെട്ട ആരാധകരോട് നടിയ്ക്ക് പറയാനുള്ളത് ഇതാണ്.
'ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് ഞാനെന്ന് ചിലര്‍ എന്റെയടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്.സോഷ്യല്‍മീഡിയയിലൊക്കെ ഞാന്‍ വായിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ബോധപൂര്‍വം ചെയ്തതല്ലെന്ന് മഞ്ജു പറയുന്നു. അവരവരുടെ ഉള്ളിലുള്ള ഒരു ശക്തിയാണ് ഓരോരുത്തരെയും മോട്ടിവേറ്റ് ചെയ്യുന്നത് എന്നാണ് നടി വിശ്വസിക്കുന്നത്. അതിന് എന്റെ ഒരു ഫോട്ടോയോ എന്തെങ്കിലും ഒരു കാര്യമോ ഒക്കെ നിമിത്തമാവുന്നു എന്നേയുള്ളു.
അവനവനെ മോട്ടിവേറ്റ് ചെയ്യാന്‍ അവനവന് മാത്രമേ പറ്റൂ. അതല്ലാതെ എന്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്നത് എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതായിരിക്കും.നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.