Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മമ്മൂട്ടിയുടെ നെഞ്ചത്ത് ചവിട്ടാന്‍ ബുദ്ധിമുട്ട്; ഒടുവില്‍ മനോജ് കെ.ജയന്‍ ആ സീനില്‍ അഭിനയിച്ചത് ഇങ്ങനെ

Manoj K Jayan about Phantom film shooting
, വ്യാഴം, 10 ഓഗസ്റ്റ് 2023 (10:27 IST)
ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത സിനിമയാണ് 2002 ല്‍ പുറത്തിറങ്ങിയ ഫാന്റം. മമ്മൂട്ടി, മനോജ് കെ.ജയന്‍, ഇന്നസെന്റ്, നെടുമുടി വേണു, ലാലു അലക്‌സ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് മനോജ് കെ.ജയന്‍. 
 
മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തിലാണ് മനോജ് കെ.ജയന്‍ ഫാന്റത്തില്‍ അഭിനയിച്ചിരിക്കുന്നത്. മനോജ് കെ.ജയന്റെ കഥാപാത്രം മമ്മൂട്ടിയെ അടിച്ച് അവശനാക്കി നിലത്ത് കൊണ്ടുവന്നിടുന്ന ഒരു രംഗമുണ്ട്. ആ സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മനോജ് കെ.ജയന്‍ തുറന്നുപറഞ്ഞത്. 
 
' മമ്മൂക്കയെ അടിച്ച് അവശനാക്കി വെളിയില്‍ കൊണ്ടുവന്ന് ഇടുന്ന സീനുണ്ട്. ചുറ്റിലും ആളുകളൊക്കെ കൂടി നില്‍ക്കുന്നുണ്ട്. മമ്മൂക്കയെ നിലത്തിട്ട് നെഞ്ചത്ത് ചവിട്ടണം. എനിക്ക് അത് പറ്റില്ലെന്ന് പറഞ്ഞു. നെഞ്ചത്ത് ചവിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് മമ്മൂക്കയോടും പറഞ്ഞു. 'ഏയ്, നീ ചെയ്യ്..ക്യാരക്ടറിന് വേണ്ടിയല്ലേ. നിങ്ങള് ചെയ്യ്' എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. അങ്ങനെയാണ് ആ സീന്‍ ചെയ്തത്,' മനോജ് കെ.ജയന്‍ പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal in Jailer: വെറും പത്ത് മിനിറ്റില്‍ താഴെ, എന്നിട്ടും തിയറ്ററുകളില്‍ തീപ്പൊരിയായി മോഹന്‍ലാല്‍