Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതൊരു ഭാഗ്യമാണ്,എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്ന്, മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫിയെക്കുറിച്ച് മനോജ് കെ ജയന്‍

അതൊരു ഭാഗ്യമാണ്,എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്ന്, മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫിയെക്കുറിച്ച് മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 19 മെയ് 2021 (10:06 IST)
മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോട് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ എത്താനും വളരെ കുറച്ചു പേര്‍ക്കേ അവസരം ലഭിച്ചിട്ടുള്ളൂ. മമ്മൂട്ടിയുടെ സഹപ്രവര്‍ത്തകര്‍ കൂടിയായ സിനിമാതാരങ്ങള്‍ക്കാണ് ആ ഭാഗ്യം കൂടുതലും ലഭിച്ചത്. ജീവിതത്തിലെന്നും സൂക്ഷിച്ചുവെയ്ക്കാവുന്ന ഒന്ന് എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ചിത്രം നടന്‍ മനോജ് കെ ജയന്‍ പങ്കുവെച്ചു.
 
 'മമ്മൂക്കയ്ക്ക് ഫോട്ടോഗ്രഫി ഒരു ക്രേസ് ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ്. കാരണം, എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും അത് . ദുബായില്‍ അമ്മ ഷോയുടെ റിഹേഴ്‌സലിന്റെ ഇടയില്‍ ഫോട്ടോഗ്രാഫര്‍ ജെപിയുടെ ക്യാമറയില്‍ മമ്മൂക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും മണിയന്‍പിള്ള രാജുവേട്ടനും'- മനോജ് കെ ജയന്‍ കുറിച്ചു.
 
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി വീട്ടില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.പ്രീസ്റ്റ് ലൊക്കേഷനില്‍ വെച്ച് മഞ്ജുവാര്യരുടെ ചിത്രങ്ങളും മെഗാസ്റ്റാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥാനമൊഴിയുന്ന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി:മിഥുന്‍ മാനുവല്‍ തോമസ്