Publish Date: Sat, 04 Dec 2021 (17:12 IST)
Updated Date: Sat, 04 Dec 2021 (17:14 IST)
മരക്കാറിന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍.ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ സിനിമയെ ഹൃദയത്തിലേറ്റിയെന്നും അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം'എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.
ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക.നന്ദി',-പ്രിയദര്‍ശന്‍ കുറിച്ചു.