2019ലെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങിയത് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' ആയിരുന്നു.മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം ഡിസൈന്‍, സ്‌പെഷ്യല്‍ എഫക്ട്‌സ് തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങള്‍. ഇപ്പോഴിതാ അവാര്‍ഡ് ഏറ്റുവാങ്ങുന്ന പ്രിയദര്‍ശന്റെയും ആന്റണി പെരുമ്പാവൂരിന്റെയും വീഡിയോയാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലാകുന്നത്.
ആരാധകര്‍ ഈ ചിത്രം തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുമ്പോള്‍ മരക്കാര്‍ ഓടിടി റിലീസ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നിര്‍മാതാവ് പറയുന്നു.ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.