Select Your Language

Notifications

webdunia
webdunia
webdunia
webdunia

"കണ്ടവർ ജീവിച്ചിരിപ്പില്ല, കേട്ടവർക്ക് എവിടെയുണ്ടെന്നറിയില്ല" - കുഞ്ഞാലി ട്രെയിലര്‍

അഭിറാം മനോഹർ

, വെള്ളി, 6 മാര്‍ച്ച് 2020 (17:29 IST)
മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ട്രൈലർ പുറത്തിറങ്ങി.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമായ ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന് പുറമെ  തമിഴ് താരങ്ങളായ അര്‍ജുന്‍ സര്‍ജ,പ്രഭു ബോളിവുഡ് താരമായ സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്‌നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്‌ക്കാർ എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായി പ്രണവ് മോഹൻലാൽ അഭിനയിക്കുന്നുവെന്നതും മരക്കാരിന്റെ പ്രത്യേകതയാണ്. 
 
അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. മാർച്ച് 26നാണ് ചിത്രം പുറത്തിറങ്ങുന്നത്. തിരു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സാബു സിറിലാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതെടുത്തവർ അറിയാൻ പോകുന്നെയുള്ളു, അവർക്കെതിരെ ദൈവപ്രവർത്തി വെളിപ്പെടും' ട്രാൻസ് സിനിമയെ ശപിച്ച് പാസ്റ്റർ