Webdunia - Bharat's app for daily news and videos

Install App

ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാരിന്റെ എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു: പ്രിയദർശൻ

Webdunia
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (18:07 IST)
മരക്കാർ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് തുടക്കത്തിൽ സമ്മർദ്ദത്തിലായിരുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. ബാഹുബലിയോടല്ല മത്സരം ഹോളിവുഡ് സംവിധായകൻ സ്പിൽബർഗുമായിട്ടായിരുന്നുവെന്നും പ്രിയദർശൻ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങളുടേത് ചെറിയ ബജറ്റായിരുന്നു. ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു. പ്രിയദർശൻ പറഞ്ഞു.
 
നീണ്ട 25 വർഷത്തെ തന്റെ കാത്തിരിപ്പാണ് മരക്കാരെന്നും കാലാപാനി ചിത്രമൊരുക്കുന്ന സമയത്താണ് ഇത്തരമൊരു സിനിമയുടെ സാധ്യതയെ കുറിച്ച് തിരക്കഥാകൃത്ത് ദാമോദരന്‍ മാഷ് പറഞ്ഞതെന്നും പ്രിയദർശൻ പറഞ്ഞു. 
 
കാലാപാനിയുടെ സമയത്ത് കാറ്റും കടൽ യുദ്ധങ്ങളും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നില്ല. 25 വര്‍ഷത്തിന് ശേഷം എല്ലാം മാറി സിനിമ ചെയ്യാന്‍ ശരിയായ സമയമാണെന്ന് തോന്നി. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments