മറാത്തി നടി ഈശ്വരി ദേശ്പാണ്ഡെ വാഹനാപകടത്തില്‍ മരിച്ചു. 25 വയസ്സായിരുന്നു. ഗോവയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്ത് ശുഭം ഡാഡ്‌ഗെയും മരിച്ചു.അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കുകയാണ് അപകടം.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാറ് തോട്ടിലേക്ക് മറിയുകയായിരുന്നു. വീണതോടെ സാറിന്റെ ഡോര്‍ ലോക്ക് ആക്കുകയും ഇരുവരും അതിനു അകത്തുതന്നെ പെടുകയും ചെയ്തു.ശുഭം ഡാഡ്‌ഗെ ആയിരുന്നു കാര്‍ ഡ്രൈവ് ചെയ്തത്.ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.സെപ്തംബര്‍ 15നായിരുന്നു ഇരുവരും ഗോവയില്‍ എത്തിയത്.